ഖത്തറിൽ വാഹനാപകടം; മൂന്ന്​ മലയാളികൾ ഉൾപ്പെടെ അഞ്ച്​ മരണം

ഖത്തറിൽ വാഹനാപകടം; മൂന്ന്​ മലയാളികൾ ഉൾപ്പെടെ അഞ്ച്​ മരണം

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മൂന്ന്​ മലയാളികൾ ഉൾപ്പെടെ അഞ്ച്​ ഇന്ത്യക്കാർക്ക്​ ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33), ഭർത്താവ്​ പ്രവീൺകുമാർ ശങ്കർ (38) എന്നിവരാണ് മരിച്ചത്.

ദോഹയിൽ നിന്നും 70 കിലോമീറ്റർ അകലെ അൽഖോറിൽ ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. റോഷിൻ ജോൺ ആൻസി ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകൻ ഏദൻ ഗുരുതര പരിക്കുകളോടെ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്​. മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ അൽഖോർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി അൽഖോറിലെ ഫ്‌ളൈ ഓവറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന്​ വാഹനം പാലത്തിൽ നിന്ന് താഴെ പതിച്ചതാണ്​ അപകടത്തിന്​ തീവ്രത വർധിപ്പിച്ചത്.​ആംബുലൻസിൽ ആശുപത്രിയിലെത്തിക്കും മു​േമ്പ അഞ്ചു പേരും മരണപ്പെട്ടിരുന്നു. ചൊവ്വാഴ്​ച രാത്രിയിൽ ഖത്തറിൽ നിന്നു യാത്രാ സംഘം സൗദിയിൽ അപകടത്തിൽ പെട്ട്​ രണ്ട്​ മലയാളികൾ മരിച്ചതിൻെറ ഞെട്ടലിനിടയിലാണ്​ ബുധരാഴ്​ച രാത്രിയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടം സംഭവിക്കുന്നത്​.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.