പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെംഗളുരു എഫ്.സിക്ക് പരാജയം. വാശിയേറിയ പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാൻ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു എഫ്സിയെ കീഴടക്കിയത്. ഇതോടെ ഈ സീസണില്‍ ബംഗളൂരുവിന്റെ ആദ്യ പരാജയം കൂടിയാണിത്.
കളിയുടെ 13-ാം മിനിറ്റില്‍ ഡേവിഡ് വില്യംസ് ആണ് എടികെ-മോഹൻ ബഗാനുവേണ്ടി വിജയഗോൾ നേടിയത്. പെനാല്‍റ്റി ബോക്സില്‍ ബംഗളൂരു പ്രതിരോധനിരയെ കബളിപ്പിച്ച് വില്യംസ് തൊടുത്ത ഷോട്ട് ബംഗളുരു ഗോൾവലയം ഭേദിക്കുകയായിരുന്നു. വില്യംസിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.