ഫുജൈറയില്‍ ഭൂചലനം

ഫുജൈറയില്‍ ഭൂചലനം

ഫുജൈറ: ഫുജൈറയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലില്‍ 3.2 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ 10.51 ന് ദഡ്നമേഖലയാണ് ചലനമനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്‍റർ ഓഫ് മെറ്റീരിയളോജി വ്യക്തമാക്കി.

അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ പ്രകമ്പനം നേരിയ തോതില്‍ അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാനില്‍ അടക്കം ഭൂചലനമുണ്ടാകുമ്പോള്‍ യുഎഇയില്‍ പ്രകമ്പനം അനുഭവപ്പെടാറുണ്ട്. ഭൂകമ്പ മേഖലയില്‍ അല്ല യുഎഇയുടെ സ്ഥാനമെന്നുളളതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വിശദീകരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.