'എന്റെ ഹൃദയം ദുഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നു'; മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

'എന്റെ ഹൃദയം ദുഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നു'; മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: ആക്രമണം ആരംഭിച്ച് മൂന്നു മാസം പിന്നിട്ടപ്പോൾ മണിപ്പൂരിലെ സംഘർഷത്തിൽ ആ​ദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആക്രമണം നടക്കുന്നത് മണിപ്പൂരിൽ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദുഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളിലെ ക്രമസമാധാന നില ശക്തമായി നിലനിർത്താൻ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുന്നുവെന്നും മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണം ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നും പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിലെ കുറ്റവാളികൾ ഒരിക്കലും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലോ ചത്തിസ്ഗഢിലോ മണിപ്പൂരിലോ ആകട്ടെ നമ്മുടെ സഹോദരിമാരുടെ സുരക്ഷക്കായി സർക്കാറുകൾ ഉണർന്നു പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി മോഡി നിർദേശിച്ചു. പാർലമെൻറിലെ വർഷകാല സമ്മേളനം വിജയകരമാക്കിത്തീർക്കാൻ എല്ലാ കക്ഷികളുടെയും പിന്തുണ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ബില്ലുകൾ ജനങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധമുള്ളവയാണെന്ന് ഓർമിപ്പിച്ചു.

മണിപ്പൂർ കലാപം ആരംഭിച്ച് മൂന്നു മാസം ആയിട്ടും ഇതുവരെയും കലാപത്തെ അമർച്ച ചെയ്യാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല. മെയ് മൂന്ന് മുതലുള്ള കണക്കുകൾ പ്രകാരം മണിപ്പൂരിൽ ഏകദേശം 357 ഓളം പള്ളികൾ കത്തി നശിക്കുകയും നിരവധി ആളുകൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.