അബുദാബിയില്‍ റോഡ് അടച്ചിടും

അബുദാബിയില്‍ റോഡ് അടച്ചിടും

അബുദാബി: അബുദാബിയിലെ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് (ഇ10) ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഭാഗികമായി അടച്ചിടും. നാല് ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്നാണ് അബുദാബി ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ അറിയിച്ചത്.

അല്‍ ഷഹാമ-ദുബായ് ഭാഗത്തേക്കുളള രണ്ട് വലത് പാതകള്‍ വ്യാഴാഴ്ച രാത്രി 11 മുതല്‍ വെളളിയാഴ്ച രാത്രി 10 മണിവരെയായിരിക്കും അടച്ചിടുക. അല്‍ ഷഹാമ-ദുബായ് ഭാഗത്തേക്കുളള മൂന്ന് വലത് പാതകള്‍ ജൂലൈ 21 വെളളിയാഴ്ച രാത്രി 10 മുതല്‍ ജൂലൈ 24 തിങ്കള്‍ രാവിലെ 6 വരെ അടച്ചിടും.ഗതാഗത മാറ്റങ്ങള്‍ ശ്രദ്ധിക്കണമെന്നും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.