അപകടകരമായി വാഹനമോടിച്ചു, ഡ്രൈവർക്ക് പിഴ 50,000 ദിർഹം

അപകടകരമായി വാഹനമോടിച്ചു, ഡ്രൈവർക്ക് പിഴ 50,000 ദിർഹം

ദുബായ്: അപകടകരമായി വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. മറ്റൊരു വാഹനത്തെ അപകടകരമായ രീതിയില്‍ പിന്തുടരുകയും മറികടക്കുകയും ചെയ്ത ഇയാള്‍ക്ക് 50,000 ദിർഹമാണ് പിഴ ചുമത്തിയിട്ടുളളത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇയാള്‍ അപകടകരമായി വാഹനമോടിക്കുന്നതിന്‍റെ വീഡിയോയും ദുബായ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

ഇയാളുടെ വാഹനം പിടിച്ചെടുക്കുമെന്ന് ദുബായ് പോലീസിലെ ഗതാഗത വിഭാഗം ഡയറക്ടർ മേജർ ജനറല്‍ സെയ്ഫ് മുഹൈർ അല്‍ മസൗരി പറഞ്ഞു. ഇയാളുടെ ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്‍റും നല്‍കും. ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.