അബുദാബിയില്‍ സൗജന്യ ബസ് യാത്രയ്ക്ക് അനുമതി

അബുദാബിയില്‍ സൗജന്യ ബസ് യാത്രയ്ക്ക് അനുമതി

അബുദാബി: ജനുവരി രണ്ടിന് ടോള്‍ സംവിധാനം നിലവില്‍ വരുന്നതിന്റെ പശ്ചാത്തലത്തില്‍ പൊതുഗതാഗതം സജീവമാക്കുക എന്ന ലക്ഷ്യത്തോടെ അബുദാബിയില്‍ സൗജന്യ ബസ് യാത്രയ്ക്ക് അനുമതി. സ്വകാര്യ വാഹനങ്ങളിലെത്തി ബസ് ചെക്‌പോയിന്റുകളില്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് സൗജന്യ ബസ് യാത്രാ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയുക.

ടോള്‍ നല്‍കികൊണ്ടുള്ള യാത്ര ഒഴിവാക്കാനുള്ള അവസരമാണ് ഇതിലൂടെ സ്വകാര്യ വാഹന ഉപയോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് സമഗ്ര ഗതാഗത കേന്ദ്രം വ്യക്തമാക്കി. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലും ഷഹാമയിലും 500 വീതം പാര്‍ക്കിങ് സൗകര്യമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.