സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ഇന്ന് 71 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; എംജി സര്‍വകലാശാല ഹോസ്റ്റലുകള്‍ അടച്ചു

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ഇന്ന് 71 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; എംജി സര്‍വകലാശാല ഹോസ്റ്റലുകള്‍ അടച്ചു

തിരുവനന്തപുരം: നിപ ഭീതി ഒഴിവായതിന് പിന്നാലെ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇന്ന് 71 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

185 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്. ഇന്ന് മാത്രം 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

എംജി യൂണിവേഴ്സിറ്റിയില്‍ ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തില്‍ ഹോസ്റ്റലുകള്‍ 30 വരെ അടച്ചു. സ്‌കൂള്‍ ഓഫ് ലീഗര്‍ തോട്സ് ഒഴികെ ബാക്കിയുള്ള ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായി. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.