കൊച്ചി: പുളിയിലക്കര മുണ്ടും മുല്ലപ്പൂവും മലയാളി മങ്കമാര്‍ക്കെന്നും പ്രീയപ്പെട്ടതാണ്. വലിയ ചെലവില്ലാതെ നന്നായി അണിഞ്ഞൊരുങ്ങാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. മുല്ലപ്പൂവിന് പൊന്നിന്റെ വിലയാണ്. കിലോയ്ക്ക് 5000 രൂപ വരെയാണ് കേരളത്തില്‍ മുല്ലപ്പൂവിന്റെ വില. തമിഴ്നാട്ടില്‍ ഉത്പാദനം കുത്തനെ കുറഞ്ഞതാണ് കാരണം.
ഒരുമാസം മുന്‍പ് ഇതിന്റെ പകുതിയില്‍ താഴെയായിരുന്നു വില. മഞ്ഞും പതിവില്ലാത്ത മഴയുമാണ് ഉത്പാദനം കുറയാന്‍ ഇടയാക്കിയത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിവാഹ സത്കാരങ്ങളും, ആഘോഷങ്ങളും തിരിച്ചെത്തിയതാണ് അപ്രതീക്ഷിത വിലക്കയറ്റത്തിന് ഇടയാക്കുന്നത്.
നിലവില്‍ ബുക്കിങ് അനുസരിച്ച് മാത്രമാണ് മുല്ലപ്പൂ കൊണ്ടുവരാറുള്ളത്. വരുന്ന മൊട്ടുകള്‍ക്ക് വലിപ്പം കുറവാണെന്നും വ്യാപാരികള്‍ പറയുന്നു. സത്യമംഗലം താലൂക്കില്‍ 50,000 ഏക്കറില്‍ മുല്ലക്കൃഷിയുണ്ട്. കനത്ത മഞ്ഞിലും ഇടമഴയിലും പൂക്കള്‍ ചീഞ്ഞുപോയതാണ് തിരിച്ചടിയായത്. വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബംഗളുരുവില്‍ നിന്ന് വിലകുറഞ്ഞ മുല്ലമൊട്ടുകള്‍ എത്തിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.