കുവൈറ്റ് ഒ ഐ സി സി ഓണാഘോഷങ്ങൾ; എം എൽ എ മാരായ ഉമാ തോമസും ചാണ്ടി ഉമ്മനും പങ്കെടുത്തു

കുവൈറ്റ് ഒ ഐ സി സി ഓണാഘോഷങ്ങൾ; എം എൽ എ മാരായ ഉമാ തോമസും ചാണ്ടി ഉമ്മനും പങ്കെടുത്തു

കുവൈറ്റ്‌ സിറ്റി: അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണം തിങ്ങിനിറഞ്ഞ കാണികളെ സാക്ഷികളാക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) നാഷനൽ കമ്മിറ്റിയുടെ ഓണപ്പൊലിമ-2023 കണ്ണിനും കാതിനും കുളിർമയായി. പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെ അധ്യക്ഷതയിൽ നടന്ന സാംസ്ക്കാരിക സമ്മേളനം തൃക്കാക്കര എം എൽ എ ഉമാ തോമസ് ഉദ്ഘാടനം ചെയ്തു.
മലയാളത്തനിമ പൂർണ്ണാർഥത്തിൽ നിലനിൽക്കുന്നത് വിദേശങ്ങളിലാണെന്ന് അവർ പറഞ്ഞു. പിറന്ന മണ്ണിനും വളർന്ന സംസ്ക്കാരത്തിനും വില കൽപിക്കുന്നവരാണ് പ്രവാസികൾ. അത്തരം മനോഭാവമാണ് പ്രവാസ ലോകത്തും മലയാളത്തിൻറെ ഉത്സവങ്ങൾ ആവേശപൂർവം കൊണ്ടാടപ്പെടുന്നതിൻ്റെ കാരണമെന്നും ഉമാ തോമസ് പറഞ്ഞു.

പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനെ ചടങ്ങിൽ ആദരിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വിദേശത്ത് ആദ്യമായി വന്നുചേരാൻ ഇടയായത് കുവൈത്തിൽ ആണെന്നത് സന്തോഷം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലെ കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് പിതാവ് എന്നും ആവേശപൂർവം പറയുന്നത് കേൾക്കാറുണ്ട്. അങ്ങനെയുള്ളവർക്കിടയിലേക്ക് ആദ്യമായി കടന്നെത്തുവാൻ സാധിച്ചുവെന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശങ്കരപിള്ള കുംബളത്ത്, എൻ. ബി. റ്റി. സി ചെയർമാൻ കെ.ജി. എബ്രഹാം, കെ.എം.സി.സി ജനറൽ സെക്ക്രട്ടറി ഷറഫുദീൻ കണ്ണേത്ത്, മെഡക്സ് മെഡിക്കൽ കെയർ പ്രസിഡൻറ് & സി.ഇ.ഒ മോഹമ്മദ് അലി, വൈസ് പ്രസിഡൻറ് ശാമുവേൽ ചാക്കോ കാട്ടുർകളിക്കൽ, ജനറൽ സെക്രട്ടറിമാരായ ബി. എസ്. പിള്ള, ജോയി ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം, സെക്രട്ടറിമാരായ മനോജ് ചണ്ണപ്പേട്ട, എം. എ. നിസ്സാം, റോയ് കൈതവന, ജോയ് കരവാളൂർ, ജോയിൻറ് ട്രഷറർ റിഷി ജേക്കബ്, ലേഡീസ് വിങ് ചെയർപേഴ്സൻ ലാൻസീ ബാബു, യൂത്ത് വിങ് ചെയർമാൻ ജോബിൻ ജോസ്, വെൽഫയർ വിങ് ചെയർമാൻ ആന്റൊ വാഴപ്പള്ളി, മീഡിയാ വിങ്ങ് ചെയർമാൻ ജോർജ്ജി ജോർജ് എന്നിവർ പ്രസംഗിച്ചു.

കുവൈറ്റിൽ ഓ ഐ സി സി പുതുതായി ആരംഭിച്ച കെയർ റ്റീമിന്റെ ഉദ്ഘാടനവും ഐഡന്റിറ്റി കാർഡ്‌ വിതരണവും നടത്തപ്പെട്ടു. വിശ്രമ ജിവിതത്തിനായി നാട്ടിലേക്ക്‌ സ്ഥിര താമസത്തിനു പോകുന്ന നാഷണൽ സെക്രട്ടറി റോയ്‌ കൈതവനക്ക്‌ മെമന്റൊ നൽകി. ഒ ഐ സി സി ലൈബ്രേറിയൻ മാണി ചാക്കോയെ മെമന്റൊ നൽകി ആദരിച്ചു.

വിവിധ ജില്ലാക്കമ്മറ്റികൾ പങ്കെടുത്ത അത്തപ്പുക്കള മൽസരത്തിൽ വിജയികളായ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകൾക്കും, കൂപ്പൺ വിതരണത്തിലെ വിജയികളായ ആലപ്പുഴ, എർണ്ണാകുളം, കാസർഗ്ഗോട്‌ ജില്ലകൾക്കും വ്യക്തിഗത വിജയികൾ ആയ സുരേന്ദ്രൻ മുങ്ങത്ത്‌, കലേഷ്‌ ബി പിള്ള, വിജോ പി തോമസ്‌, നിബു ജേക്കബ്‌ എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. അക്ബർ വയനാട്‌ സംവിധാനം ചെയ്ത ഉമ്മൻ ചാണ്ടി അനുസ്മരണ വിഡിയോ പ്രകാശനം ചെയ്തു.

ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ക്രിക്കറ്റ്‌ ടുർണ്ണമന്റ്‌ വിജയികൾക്ക്‌ ട്രോഫി സമ്മാനിച്ചു. സുപ്രസിദ്ധ പിന്നണി ഗായകരായ ലക്ഷ്മി ജെയനും, അരുൺ ഗോപനും നേതൃത്വം നൽകിയ ഗാനമേളയും കുവൈറ്റിലെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിച്ച്‌ വിവിധ കലാപരിപാടികളും അരങ്ങേറി. ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ സ്വാഗതവും, ട്രഷറർ രാജീവ് നടുവിലേമുറി നന്ദിയും രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.