സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ സിഡ്നിയില്‍ 42 വര്‍ഷത്തിന് ശേഷം ഇന്ത്യ ജയിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മെല്‍ബണിലെ എട്ട് വിക്കറ്റ് വിജയത്തിന്റെയും രോഹിത് ശര്‍മയുടെ മടങ്ങിവരവിന്റെയും ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്. നാളെ പുലര്‍ച്ചെ അഞ്ചിനാണ് മത്സരം ആരംഭിക്കുന്നത്.
ഓരോ മത്സരങ്ങൾ വീതം ജയിച്ച ഇരുടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്. സിഡ്നിയില്‍ ഒരു ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യ ഇതുവരെ ജയിച്ചിട്ടുള്ളത്. 1978ല്‍ ഓസീസിനെ ഇന്ത്യ തോല്‍പിച്ചത് ഇന്നിങ്സിന് രണ്ട് റണ്‍സിനാണ്. ആകെ 12 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ അഞ്ച് മത്സരങ്ങളിലും ഓസ്ട്രേലിയ വിജയിച്ചു. ആറ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 42 വര്‍ഷത്തിനുശേഷം ജയം തേടിയാകും നാളെ ഇരുടീമുകളും കളിക്കാൻ ഇറങ്ങുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.