സൗദിയില്‍ ഷോക്കേറ്റ് മലയാളി മരിച്ചു

സൗദിയില്‍ ഷോക്കേറ്റ് മലയാളി മരിച്ചു

മക്ക: മക്കയില്‍ വൈദ്യുതാഘാതമേറ്റ് മലയാളി മരിച്ചു. ബ്രോസ്റ്റഡ് കമ്പനി ജീവനക്കാരനായ മലപ്പുറം ചുങ്കത്തറ കാട്ടിച്ചിറയിലെ അനസ് മാട്ടറ (23) ആണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. കട വൃത്തിയാക്കുന്നതിനിടെ അനസിനു ഷോക്കേല്‍ക്കുകയായിരുന്നു എന്നാണ് സൂചന. പിതാവ് കുഞ്ഞിമുഹമ്മദ് ഖത്തറിലാണ്. മാതാവ്: സുനിത. സഹോദരങ്ങള്‍: ഹാരിസ്, ഹര്‍ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.