24 മണിക്കൂറും ആയുധമേന്തിയ ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍; ഷാരൂഖ് ഖാന് ഇനി വൈ പ്ലസ് കാറ്റഗറി സുരക്ഷ

24 മണിക്കൂറും ആയുധമേന്തിയ ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍; ഷാരൂഖ് ഖാന് ഇനി വൈ പ്ലസ് കാറ്റഗറി സുരക്ഷ

മുംബൈ: തനിക്ക് നേരെ വധഭീഷണി ഉണ്ടെന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പരാതിയെ തുടര്‍ന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മുംബൈ പൊലീസ്. പതാന്‍, ജവാന്‍ എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെയാണ് നടന് നേരെ വധഭീഷണി അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖിന്റെ രണ്ട് സിനിമകളും ബോക്സോഫീസില്‍ വന്‍ ഹിറ്റായിരുന്നു.

വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയതോടെ ഷാരൂഖ് ഖാന് ചുറ്റും ഇനി ആയുധമേന്തിയ ആറ് സുരക്ഷ ഉദ്യോഗസ്ഥരും കൂടെയുണ്ടാകും. നേരത്തെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരാണ് ഷാരൂഖിനൊപ്പമുണ്ടായിരുന്നത്. തനിക്ക് നിരന്തരം വധഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഷാരൂഖ് മഹാരാഷ്ട്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. പിന്നാലെയാണ് താരത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നേരത്തെ നടന്‍ സല്‍മാന്‍ ഖാനും വധഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നാണ് സല്‍മാന്‍ ഖാന് വധഭീഷണി ഉയര്‍ന്നത്. മുംബൈ അധോലക സംഘത്തില്‍ നിന്നും നിരവധി തവണ ഷാരൂഖ് ഖാന് വധഭീഷണി ഉയര്‍ന്നിട്ടുണ്ട്. അടുത്തിടെ സംവിധായകന്‍ സഞ്ജയ് ഗുപ്ത ഷാരൂഖ് ഖാന്റെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ചും ഗുണ്ടാസംഘങ്ങളില്‍ നിന്നും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.