യു.എ.ഇയില്‍ കൊല്ലം സ്വദേശിയായ വിദ്യാര്‍ഥി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു

യു.എ.ഇയില്‍ കൊല്ലം സ്വദേശിയായ വിദ്യാര്‍ഥി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു

ദുബായ്: യു.എ.ഇയിലെ അജ്മാനില്‍ കൊല്ലം സ്വദേശിയായ വിദ്യാര്‍ഥിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. അജ്മാനിലെ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ റൂബന്‍ പൗലോസ്(17) ആണ് മരിച്ചത്.

അജ്മാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന് സമീപമുള്ള കെട്ടിടത്തില്‍ നിന്നുമാണ് വിദ്യാര്‍ത്ഥി വീണു മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കെട്ടിടത്തിന് താഴെ കണ്ടെത്തിയത്. കെട്ടിടത്തില്‍ നിന്ന് എങ്ങനെയാണ് വീണതെന്ന കാര്യം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഞായറാഴ്ച രാത്രി കുടുംബത്തോടൊപ്പം റുബന്‍ ഷാര്‍ജ സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അജ്മാനിലെ സംരംഭകനായ പൗലോസ് ജോര്‍ജിന്റെയും ദുബായിലെ അല്‍ തവാറില്‍ നഴ്‌സായി ജോലി ചെയ്യുന്ന ആശാ പൗലോസിന്റെയും മകനാണ് റൂബന്‍. രണ്ട് സഹോദരിമാരുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.