അടുത്ത വർഷത്തെ പൊതു അവധികൾ പ്രഖ്യാപിച്ച് യുഎഇ

അടുത്ത വർഷത്തെ പൊതു അവധികൾ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: യുഎഇയിലെ അടുത്ത വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. പൊതു അവധികളുടെ ഔദ്യോ​ഗിക കലണ്ടറിന് യുഎഇ മന്ത്രി സഭയാണ് അം​ഗീകാരം നൽകിയത്. സ്വകാര്യ മേഖലയ്ക്കും പൊതുമേഖലയ്ക്കും ഒരുപോലെയായിരിക്കും അവധി ദിനങ്ങൾ. 2024ലെ ആ​ദ്യ പൊതു അവധി ജനുവരി ഒന്നിന് പുതുവത്സരം പ്രമാണിച്ചാണ്. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ മൂന്ന് ദിവസമായിരിക്കും ചെറിയ പെരുന്നാളിന് അവധി ലഭിക്കുക. ദുൽഹജ്ജ് ഒമ്പതിന് അറഫാ ​ദിനം മുതൽ ദുൽഹജ്ജ് 10 മുതൽ 12 വരെ ബലിപെരുന്നാൾ അവധിയായിരിക്കും.

മുഹറം ഒന്നിന് ഹിജ്‌റ പുതുവത്സര ദിനത്തിന് പൊതു അവധിയാണ്. റബീഉൽ അവ്വൽ 12ന് നബിദിനത്തിലും, ഡിസംബർ രണ്ടിന് യുഎഇ ദേശീയ ദിനത്തിനും അവധി ലഭിക്കും. ഹിജ്‌റ മാസം അടിസ്ഥാനമാക്കുന്ന അവധി ദിനങ്ങൾ മാസപ്പിറവി അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക. അവധി ദിനങ്ങളിൽ ചിലത്​ ഹിജ്​റ ഇസ്​ലാമിക് കലണ്ടർ അടിസ്ഥാനമാക്കിയുള്ളതാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.