ഐ സി എഫ് നാഷണൽ കമ്മിറ്റിയുടെ ദേശീയദിനാഘോഷം നാളെ

ഐ സി എഫ് നാഷണൽ കമ്മിറ്റിയുടെ ദേശീയദിനാഘോഷം നാളെ

ദുബായ്: ഐ സി എഫ് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന യുഎഇയുടെ 52–ാം ദേശീയദിനാഘോഷം വെള്ളിയാഴ്ച. ഇരു രാജ്യങ്ങൾ തമ്മിലെ ഊഷ്മള സൗഹൃദത്തിന്റെയും യു എ ഇയോടുള്ള കടപ്പാടിന്റെയും അവിസ്മരണീയ വേദിയായി മാറുന്ന ചടങ്ങ് ഐ സി എഫ് നാഷണൽ കമ്മിറ്റിയാണ് ഒരുക്കുന്നത്.

വൈകിട്ട് 7.30 ആരംഭിക്കുന്ന ചടങ്ങിൽ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ അറബ് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കർണാടക സ്പീക്കർ യു ടി ഖാദർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് സി എം ഡി പത്മശ്രീ എം എ യൂസുഫലി മുഖ്യാതിഥിയായിരിക്കും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി, അറബ് പൗരപ്രമുഖർ, പ്രമുഖ പണ്ഡിതർ, സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങൾ തുടങ്ങിയവർ സംബന്ധിക്കും. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ജീവിതം അനാവരണം ചെയ്യുന്ന ‘വിശ്വാസപൂർവം’ എന്ന ആത്മകഥയുടെ കവർ പ്രകാശനം ചടങ്ങിൽ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.