ദേശിയ ദിനത്തിൽ യു.എ.ഇ.ക്ക് ആദരമേകി മാറഞ്ചേരിക്കാരുടെ ആഘോഷപ്പന്തൽ ആഘോഷം

ദേശിയ ദിനത്തിൽ യു.എ.ഇ.ക്ക് ആദരമേകി മാറഞ്ചേരിക്കാരുടെ ആഘോഷപ്പന്തൽ ആഘോഷം

ദുബായ്: യു.എ.ഇ 52 ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് പ്രവാസി കൂട്ടായ്മ തണ്ണീർ പന്തൽ സംഘടിപ്പിച്ച ബ്രൈറ്റ് വിങ്‌സ് ആഘോഷപ്പന്തൽ എട്ടാം പതിപ്പിൽ പുറങ്ങ് ഫൈറ്റേഴ്‌സ് ടീം ഓവറോൾ ചാമ്പ്യന്മാരായി. കിങ്‌സ് കാഞ്ഞിരമുക്ക് , മുക്കാല ടസ്‌കേഴ്‌സ് , പരിച്ചകം ഫാൽക്കൺസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മുഖ്യ ആകർഷണമായ വടംവലി മത്സരത്തിലും പുറങ്ങ് ഫൈറ്റേഴ്‌സ് ജേതാക്കളായി. നാലകം ബ്ലാസ്‌റ്റേഴ്‌സ് രണ്ടും മുക്കാല ടസ്‌കേഴ്‌സ് മൂന്നും സ്ഥാനങ്ങൾ നേടി. വനിതകളുടെ വിഭാഗം മത്സരങ്ങളിൽ പുറങ്ങ് ക്യുൻസ് ഫൈറ്റേഴ്‌സ് ഒന്നാം സ്ഥാനവും പരിച്ചകം ക്യുൻസ് ഫാൽക്കൺസ് രണ്ടാം സ്ഥാനവും പനമ്പാട് ക്യുൻസ് പാന്തേഴ്‌സ് മൂന്നാം സ്ഥാനവും നേടി.

കുട്ടികളുടെ വിഭാഗത്തിൽ പരിച്ചകം ജൂനിയർ ഫാൽക്കൺസ് ഒന്നാമതും പുറങ്ങ് ജൂനിയർ ഫൈറ്റേഴ്‌സ് രണ്ടാമതും കാഞ്ഞിരമുക്ക് ജൂനിയർ കിങ്‌സ് മൂന്നാമതും സ്ഥാനങ്ങൾ നേടി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി നൂറുദ്ധീൻ , മാറഞ്ചേരി സർവീസ് സഹകരണ ബേങ്ക് ഡയറക്ടർ ജാനകി ദേവി ടീച്ചർ, ബ്രൈറ്റ് വിങ്‌സ് സാരഥികളായ റിജു രാജൻ, പിൻറ്റു പി.കെ, എന്നിവർ മുഖ്യാതിഥികളായിരുന്നു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.