'വിസ് എയർ അബുദാബി’ ഇന്ന് മുതൽ സർവീസ് ആരംഭിക്കും

'വിസ് എയർ അബുദാബി’ ഇന്ന് മുതൽ സർവീസ് ആരംഭിക്കും

അബുദാബി: അബുദാബിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ 'വിസ് എയര്‍ അബൂദബി' ഇന്ന് മുതൽ സർവീസ് ആരംഭിക്കും. ചെലവ് കുറഞ്ഞ ബജറ്റ് വിമാനസര്‍വീസുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ബിസിനസ് തന്ത്രങ്ങളുടെ ഭാഗമായാണ് 'വിസ് എയര്‍ അബുദാബി' എന്ന വിമാനക്കമ്പനിക്ക് രൂപം നല്‍കിയത്.

നേരത്തേ ഷാര്‍ജയിലെ എയര്‍ അറേബ്യയുമായി കൈകോര്‍ത്ത് എയര്‍ അറേബ്യ അബുദാബി എന്ന ബജറ്റ് എയര്‍ലൈനിനും രൂപം നല്‍കിയിരുന്നു. അബുദാബിയിലെ എഡ്ക്യൂ കമ്പനിയും ഹംഗറ് ആസ്ഥാനമായ വിസ് എയറും കൈകോര്‍ത്താണ് പുതിയ വിമാനക്കമ്പനി പിറന്നത്.

അബുദാബിയിൽ നിന്ന് ഗ്രീസിലെ ഏഥന്‍സിന് പിന്നാലെ അടുത്തമാസം മറ്റൊരു ഗ്രീസ് നഗരമായ തിസാലോനിക്കിലേക്ക് സര്‍വീസ് ആരംഭിക്കും. കൂടുതല്‍ യൂറോപ്യന്‍ വിമാനത്താവളങ്ങളിലേക്ക് അടുത്തമാസങ്ങളില്‍ 'വിസ് എയര്‍ അബുദാബി' സർവീസ് നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.