മസ്തിഷ്‌കാഘാതം: റാന്നി സ്വദേശി ദമാമിൽ മരിച്ചു

മസ്തിഷ്‌കാഘാതം: റാന്നി സ്വദേശി ദമാമിൽ മരിച്ചു

ദമാം: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി യുവാവ്​ ദമാമിൽ മരിച്ചു. പത്തനംതിട്ട റാന്നി ചെല്ലക്കാട് സ്വദേശി പ്ലാങ്കാലയിൽ വീട്ടിൽ അലക്സ്‌ മാത്യു ആണ് മരിച്ചത്. അൽ നാജം അൽ താക്കിബ് കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു.

കഴിഞ്ഞ ഒരു മാസമായി ഉയർന്ന രക്ത സമ്മർദം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവയവങ്ങൾ ദാനം ചെയ്യുവാൻ കുടുംബാംഗങ്ങൾ സമ്മതിച്ചതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു. ഭാര്യ: ഷീബ അലക്സ്‌. മാതാവ്: റേച്ചൽ മാത്യു, മക്കൾ: അബെൻ, അലൻ. സഹോദരിമാർ: മഞ്ജു, മായ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.