കുവൈറ്റ് സിറ്റി: എസ് എം സി എ കുവൈറ്റ് സെൻട്രൽ മാനേജിംഗ് കമ്മിറ്റി അംഗവും പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് ചാപ്റ്റർ ജോയിൻ്റ് ട്രഷറുമായ സാബു മാത്യുവിൻ്റെ പിതാവ് എം. ഒ. മാത്യു ചാണ്ടിക്കാലയിൽ (84) അന്തരിച്ചു.
മൃതദേഹം ബുധനാഴ്ച്ച വൈകിട്ട് ആറുമണിക്ക് വസതിയിൽ കൊണ്ടുവരും, സംസ്ക്കാരം വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം എറണാകുളം അങ്കമാലി അതിരൂപതയിലെ തലയോലപ്പറമ്പ് പൊതി കലയത്തുംകുന്ന് സെൻറ് ആൻ്റണീസ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തും.
ഭാര്യ: പരേതയായ ഏലിക്കുട്ടി മാത്യു (വൈക്കം വേലംപറമ്പിൽ കുടുംബാഗം) മറ്റുമക്കൾ: സണ്ണി മാത്യു (യു.കെ) സാലി മാത്യൂ (ആറാക്കൽ ഇറുമ്പയം) മരുമക്കൾ: മിനി ജോസഫ് മറ്റത്തിൽ മരങ്ങാട്ടുപള്ളി (യു.കെ) എ എം ആഗസ്തി ഇറുമ്പയം, ആനിമോൾ ജോസഫ് വളയംകണ്ടത്തിൽ കോതനെല്ലൂർ (മുബാറക് ഹോസ്പ്പിറ്റൽ കുവൈറ്റ്)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.