ജോ ബൈഡന് ആശംസയറിയിച്ച് യുഎഇ ഭരണാധികാരികള്‍

ജോ ബൈഡന് ആശംസയറിയിച്ച് യുഎഇ ഭരണാധികാരികള്‍

അബുദാബി: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്ത ജോ ബൈഡന് ആശംസയറിയിച്ച് യുഎഇ ഭരണാധികാരികള്‍. പുതിയ ചുമതലയില്‍ വിജയമുണ്ടാകട്ടെയെന്നും, ഇരു രാജ്യങ്ങളും തമ്മിലുളള ഊഷ്മള ബന്ധം തുടരണമെന്നും യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സ‍ർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനും ആശംസ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.