ത്രിവര്‍ണ പതാകയുടെ നിറമണിഞ്ഞ് ബുര്‍ജ് ഖലീഫ; ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ആദരം

ത്രിവര്‍ണ പതാകയുടെ നിറമണിഞ്ഞ് ബുര്‍ജ് ഖലീഫ; ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ആദരം

ദുബായ്: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തില്‍ ആദരവുമായി ബുര്‍ജ് ഖലീഫയും. ദുബായില്‍ നടന്ന ഈ വര്‍ഷത്തെ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യു.എ.ഇ പ്രസിഡന്റുമായി ചര്‍ച്ച നടത്തുകയും ഇന്ത്യ വിശിഷ്ടാതിഥിയാകുകയും ചെയ്തപ്പോള്‍ ഇന്ത്യന്‍ ത്രിവര്‍ണത്തില്‍ ബുര്‍ജ് ഖലീഫ തിളങ്ങി. 'ഗസ്റ്റ് ഓഫ് ഓണര്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ' എന്ന വാക്കുകള്‍ കൊണ്ടാണ്് ബുര്‍ജ് ഖലീഫ ത്രിവര്‍ണത്തില്‍ പ്രകാശിച്ചത്.

പ്രധാനമന്ത്രി മോഡിക്ക് 'ഊഷ്മളമായ സ്വാഗതം' നല്‍കി, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ത്രിവര്‍ണത്തില്‍ പ്രകാശിച്ച ബുര്‍ജ് ഖലീഫയുടെ രണ്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമമായ എക്സില്‍ പങ്കിട്ടു. ഈ വര്‍ഷത്തെ ലോക ഗവണ്‍മെന്റ് ഉച്ചകോടിയിലെ വിശിഷ്ടാതിഥിയായ റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയ്ക്കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഞങ്ങള്‍ ഊഷ്മളമായ സ്വാഗതം നല്‍കുന്നു. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധം അന്താരാഷ്ട്ര സഹകരണത്തിന് മാതൃകയാണെന്നായിരുന്നു കുറിപ്പ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍ വിവിധ കരാറുകളിലും പ്രധാനമന്ത്രിയും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഒപ്പിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.