കോവിഡ് 19: യുഎഇയില്‍ ഇന്ന് 1231 പേർക്ക് കൂടി; രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന പ്രതിദിന വ‍ർദ്ധന

കോവിഡ് 19:  യുഎഇയില്‍ ഇന്ന്  1231  പേർക്ക് കൂടി; രേഖപ്പെടുത്തിയത്  ഏറ്റവും ഉയർന്ന പ്രതിദിന വ‍ർദ്ധന

യുഎഇയില്‍, ശനിയാഴ്ച 1231 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്,97,760 ആയി. 1051 പേ‍ർ രോഗമുക്തി നേടി. 87,122 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. 2 മരണം കൂടി റിപ്പോ‍ർട്ട് ചെയ്തതോടെ മരണസംഖ്യ 426 ആയും ഉയ‍ർന്നു. 1,17,812 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 99 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്.10,212 ആക്ടീവ് കേസുകളാണ് നിലവിലുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.