നെഞ്ചിടിപ്പോടെ ഉപയോക്താക്കള്‍! സ്വര്‍ണ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍

നെഞ്ചിടിപ്പോടെ ഉപയോക്താക്കള്‍! സ്വര്‍ണ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് നിരക്കില്‍ തുടരുന്നു. ഇന്ന് വില ഉയര്‍ന്നിട്ടില്ല. നിലവില്‍ ഗ്രാമിന് 45 രൂപ വര്‍ധിച്ച് 6,080 രൂപയിലും പവന് 360 രൂപ വര്‍ധിച്ച് 48,640 രൂപയിലുമാണ് വ്യാപാരം തുടരുന്നത്. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില.

മാര്‍ച്ച് ഒന്‍പതിനാണ് ഇതിന് മുമ്പത്തെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്നത്തെ 48,600 രൂപയെയാണ് നിലവില്‍ മറികടന്നത്. മാര്‍ച്ച് 12 വരെ നിരക്കില്‍ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5,790 രൂപയും പവന് 46,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

അതേസമയം തിങ്കളാഴ്ച സ്വര്‍ണ വില കുറഞ്ഞിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് യഥാക്രമം 6,035 രൂപയിലും 48,280 രൂപയിലുമാണ് വില്‍പന നടന്നത്. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ സ്വര്‍ണ വില വര്‍ധനയ്ക്ക് കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പവും വില വര്‍ധനവിന് മറ്റൊരു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണ വില ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത് ഉപയോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ്.

മാര്‍ച്ചിലെ സ്വര്‍ണവില (പവന്‍)

മാര്‍ച്ച് 1 : 46,320 രൂപ
മാര്‍ച്ച് 2 : 47,000 രൂപ
മാര്‍ച്ച് 3 : 47,000 രൂപ
മാര്‍ച്ച് 4 : 47560 രൂപ
മാര്‍ച്ച് 5 : 47560 രൂപ
മാര്‍ച്ച് 6 : 47760 രൂപ
മാര്‍ച്ച് 7 : 40,080 രൂപ
മാര്‍ച്ച് 8 : 48,200 രൂപ
മാര്‍ച്ച് 9 : 48,600 രൂപ
മാര്‍ച്ച് 10: 48,600 രൂപ
മാര്‍ച്ച് 11 : 48,600 രൂപ
മാര്‍ച്ച് 12 : 48,592 രൂപ
മാര്‍ച്ച് 13 : 48,280 രൂപ
മാര്‍ച്ച് 14 : 48,480 രൂപ
മാര്‍ച്ച് 15 : 48,488 രൂപ
മാര്‍ച്ച് 15 : 48,488 രൂപ
മാര്‍ച്ച് 16 : 48,472 രൂപ
മാര്‍ച്ച് 17 : 48,472 രൂപ
മാര്‍ച്ച് 18 : 48,280 രൂപ
മാര്‍ച്ച് 19 : 48,640 രൂപ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.