കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. പവന് 360 രൂപ കുറഞ്ഞു. ഇന്ന് പവന് 49,080 രൂപയാണ് വിപണി വില. അതേസമയം ഗ്രാമിന് 45 രൂപ കുറഞ്ഞ് 6135 രൂപയിലെത്തി. കുറഞ്ഞെങ്കിലും 49,000 ത്തിന് മുകളില്‍ തന്നെയാണ് വില തുടരുന്നത്.
കഴിഞ്ഞ ദിവസം വില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. പവന് 800 രൂപ ഉയര്‍ന്നതോടെയാണ് വില 49,000 കടന്നത്. ഇതാദ്യമായാണ് സ്വര്‍ണ വില 49000 കടക്കുന്നത്. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5,790 രൂപയും പവന് 46320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം നിക്ഷേപകര്‍ വന്‍ തോതില്‍ സ്വര്‍ണത്തില്‍ താല്‍പര്യം കാട്ടുന്നതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയതും വില അര ലക്ഷത്തിലേക്ക് അടുക്കുന്നതും കണ്ട് ഞെട്ടലിലാണ് ഉപയോക്താക്കള്‍. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണ വില ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത് ഉപയോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ്.
മാര്‍ച്ചിലെ സ്വര്‍ണവില (പവന്‍)
മാര്‍ച്ച് 1 : 46,320 രൂപ
മാര്‍ച്ച് 2 : 47,000 രൂപ
മാര്‍ച്ച് 3 : 47,000 രൂപ
മാര്‍ച്ച് 4 : 47560 രൂപ
മാര്‍ച്ച് 5 : 47560 രൂപ
മാര്‍ച്ച് 6 : 47760 രൂപ
മാര്‍ച്ച് 7 : 40,080 രൂപ
മാര്‍ച്ച് 8 : 48,200 രൂപ
മാര്‍ച്ച് 9 : 48,600 രൂപ
മാര്‍ച്ച് 10: 48,600 രൂപ
മാര്‍ച്ച് 11 : 48,600 രൂപ
മാര്‍ച്ച് 12 : 48,592 രൂപ
മാര്‍ച്ച് 13 : 48,280 രൂപ
മാര്‍ച്ച് 14 : 48,480 രൂപ
മാര്‍ച്ച് 15 : 48,488 രൂപ
മാര്‍ച്ച് 15 : 48,488 രൂപ
മാര്‍ച്ച് 16 : 48,472 രൂപ
മാര്‍ച്ച് 17 : 48,472 രൂപ
മാര്‍ച്ച് 18 : 48,280 രൂപ
മാര്‍ച്ച് 19 : 48,640 രൂപ
മാര്‍ച്ച് 20 : 48,640 രൂപ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.