മസ്‌കറ്റ്: ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്കും മറ്റും പരിഹാരം കാണുന്നതിനായുള്ള ഓപ്പണ്‍ ഹൗസ് മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ വെള്ളിയാഴ്ച (ഏപ്രില്‍ 26ന്) ഉച്ചക്ക് 2.30ന് നടക്കും.
എംബസി അങ്കണത്തില്‍ നാലു മണി വരെ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ് പങ്കെടുക്കും. ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പരാതികളും സഹായങ്ങള്‍ ആവശ്യമുള്ള കാര്യങ്ങളും അധികൃതരെ നേരിട്ട് ബോധിപ്പിക്കാം. ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഓപണ്‍ ഹൗസ് സമയത്ത് 98282270 എന്ന നമ്പറില്‍ വിളിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കാനുള്ള സൗകര്യവും ഉണ്ടെന്ന് എംബസി അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.