ഗോവ: രണ്ട് ഗോളുകളുടെ ലീഡ് ഉണ്ടായിട്ടും അവസാന നിമിഷം ജയിക്കാൻ സാധിക്കാതെ കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന് കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്.
മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. ഗാരി ഹൂപ്പറാണ് ആദ്യ ഗോള്‍ നേടിയത്. ഐഎസ്‌എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളെന്നാണ് ഗാരി ഹൂപ്പറിന്റെ ഗോളിനെ കമന്റേറ്റര്‍ വിശേഷിപ്പിച്ചത്. 14-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. 51 -ാം മിനിറ്റില്‍ കോസ്റ്റാ നമോയിനേസുവും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോള്‍ നേടി.
പിന്നീട് മാര്‍സലീഞ്ഞോ 59-ാം മിനിറ്റല്‍ മോഹന്‍ ബഗാനായി കളിയിലെ ആദ്യ ഗോള്‍ നേടി. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് ഒഡീഷ എഫ്സിയില്‍ നിന്ന് മോഹന്‍ ബഗാനിലേക്ക് മാര്‍സലീഞ്ഞോ എത്തുന്നത്.
65-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റോയ് കൃഷ്ണ രണ്ടാം ഗോള്‍ നേടി ബ്ലാസ്റ്റേഴ്സുമായി സമനിലയിലായി. പിന്നീട് വീണ്ടും 87-ാം മിനിറ്റില്‍ വീണ്ടും റോയ് കൃഷ്ണ ഗോള്‍ നേടിയതോടെ മോഹന്‍ ബഗാന് ബ്ലാസ്റ്റേഴ്സിനെ മറികടന്ന് വിജയം കൈപ്പിടിയിലക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.