കൊല്‍ക്കത്ത നഗരത്തിലെ മാളില്‍ വന്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്ത നഗരത്തിലെ മാളില്‍ വന്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്ത: കൊല്‍ക്കത്ത നഗരത്തിലെ ആക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചക്ക് 12.15 ഓടെയാണ് സംഭവം. മാളിലെ അഞ്ചാം നിലയിലുള്ള ഒരു ഫുഡ് കോര്‍ട്ടില്‍ നിന്നാണ് തീപിടിത്തം ഉണ്ടായത്.

പത്തോളം യൂണിറ്റ് അഗ്‌നിരക്ഷ സംഘമെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പറയാനായിട്ടില്ലെന്നും ഡി.സി.പി ബിദിഷ അറിയിച്ചു.

ആദ്യം നാല് ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തീ മറ്റ് നിലകളിലേക്ക് പടര്‍ന്നു. തുടര്‍ന്ന് കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ എത്തിച്ച് തീ അണക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.

ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മാളിനുള്ളിലെ ഓഫിസ് ജീവനക്കാരെ അഗ്‌നിരക്ഷ സേന ഒഴിപ്പിച്ചിട്ടുണ്ട്. തീ ആളിപ്പടരുന്നതിന്റെയും ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിന്റെയും നിരവധി വിഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ പാര്‍ക് സ്ട്രീറ്റ് ഭാഗത്തെ റസ്റ്ററന്റിലും വന്‍ തീപിടിത്തം ഉണ്ടായിരുന്നു. അഗ്‌നിരക്ഷ സേനയും പൊലീസും ചേര്‍ന്നാണ് അന്ന് തീ അണച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.