പ്ലേ ഓഫിനൊരുങ്ങി മുംബൈ സിറ്റി

പ്ലേ ഓഫിനൊരുങ്ങി മുംബൈ സിറ്റി

മഡ്ഗാവ്: ഐഎസ്‌എൽ ഫുട്ബോളിൽ മുംബൈ സിറ്റിയെ അതികസമയ ഗോളിൽ എഫ്സി ഗോവ സമനിലയിൽ തളച്ചു. 3-3 എന്ന സ്കോറിന് സമനില ആയതോടെ മുംബൈ സെമി ഉറപ്പിച്ചു.

മുംബൈക്കായി ഹ്യുഗോ ബോമസ്, ആദം ലെ ഫോണ്ട്രെ, റൗളിന്‍ ബോര്‍ഗസ് എന്നിവര്‍ സ്കോര്‍ഷീറ്റില്‍ ഇടം നേടിയപ്പോള്‍ ഗ്ലാന്‍ മാര്‍ട്ടിന്‍സ്, ഇഗോര്‍ അംഗൂളോ, സൂപ്പര്‍ സബ് ഇഷാന്‍ പണ്ഡിറ്റ എന്നിവര്‍ ഗോവക്കായി ഗോള്‍ നേടി. തൊണ്ണുറാം മിനിറ്റിൽ റൗളിന് ബോർസിന്റെ ഗോളിൽ മുംബൈ മുന്നോട്ട് കുതിക്കുമ്പോൾ 6 മിനിറ്റ് നീണ്ട അതികസമയ ഗോളിൽ എഫ്സി ഗോവ സമനില പിടിക്കുകയായിരുന്നു.

16 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായി ഒന്നാമതാണ് മുംബൈ സിറ്റി. പോയിന്റ് പട്ടികയില്‍ എടികെ മോഹന്‍ബഗാനാണ് രണ്ടാമത്. 15 മത്സരങ്ങളില്‍ നിന്ന് എടികെയ്ക്ക് 30 പോയിന്റാണുള്ളത്. 16 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുള്ള എഫ്സി ഗോവ മൂന്നാമതും ഹൈദരാബാദ് എഫ്സി നാലാമതുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.