തൊടുപുഴ: യുഡിഎഫ് ഘടക കക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തുണയോടെ തൊടുപുഴ നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. 14 വോട്ടാണ് സബീനയ്ക്ക് ലഭിച്ചത്. കോണ്‍ഗ്രസിലെ കെ. ദീപക്കിന് 10 വോട്ടും ലഭിച്ചു.
അഞ്ച് ലീഗ് അംഗങ്ങളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത്. പിന്നാലെ ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിസിസി പ്രസിഡന്റ് സി.പി മാത്യൂ രംഗത്തെത്തി. ചതിയന്‍ ചന്തുവിന്റെ പണിയാണ് മുസ്ലിം ലീഗ് ചെയ്തതെന്ന് അദേഹം ആരോപിച്ചു.
അതേസമയം യുഡിഎഫിന് വേണ്ടി പലവട്ടം വിട്ടുവീഴ്ച്ച ചെയ്ത പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ലീഗിനെ വഞ്ചിച്ചുവെന്ന തോന്നല്‍ വന്നപ്പോഴാണ് എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനം എടുത്തതെന്നും ലീഗ് പ്രതികരിച്ചു.
ചെയര്‍മാനായിരുന്ന സനീഷ് ജോര്‍ജ് കൈക്കൂലിക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജിവെച്ചതോടെയാണ് നഗരസഭയില്‍ പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.