മലയാള സിനിമയുടെ വല്ല്യേട്ടന് ഇന്ന് 73-ാം പിറന്നാള്‍; മമ്മൂട്ടിക്ക് ആശംസകളുമായി ആരാധകര്‍

മലയാള സിനിമയുടെ വല്ല്യേട്ടന് ഇന്ന് 73-ാം പിറന്നാള്‍; മമ്മൂട്ടിക്ക് ആശംസകളുമായി ആരാധകര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാള്‍. മലയാളികളുടെ പ്രിയതാരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ഏട്ടനായും അച്ഛനായും നായകനായുമൊക്കെ സിനിമയില്‍ നിറഞ്ഞാടിയ മമ്മൂക്കയ്ക്ക് പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് മലയാളികള്‍ സമ്മതിച്ചിട്ടുള്ള കാര്യമാണ്. 70 കള്‍ പിന്നിടുമ്പോഴും സിനിമയിലേക്ക് കാലെടുത്തുവച്ച അതേ ചുറുചുറുക്കോടെയാണ് മമ്മൂട്ടി ഇന്നും സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകള്‍ മമ്മൂട്ടി മലയാളികള്‍ക്ക് സമ്മാനിച്ചത് വിസ്മയങ്ങളുടെ മായാലോകമായിരുന്നു. 1971 ല്‍ മലയാളത്തിന്റെ സൂപ്പര്‍താരം സത്യന്റെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള ഭാഗ്യവും മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. സത്യന്റെ അവസാന ചിത്രമായ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയ ലോകത്തേക്ക് വന്നത്. ചെറിയൊരു വേഷത്തില്‍ സിനിമയില്‍ മുഖം കാണിച്ച പൊടിമീശക്കാരന്റെ ജീവിതം മാറ്റിമറിച്ചത് ഈ സിനിമയായിരുന്നു. പിന്നീട് അദേഹത്തിന് കിട്ടിയത് മുഴുവന്‍ ചെറിയ വേഷങ്ങളായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ട് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി നായക വേഷത്തിലെത്തിയത്.

അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമാണ് മമ്മൂട്ടിക്ക് അന്നും ഇന്നും. പിന്നിട്ട നാളുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഓര്‍മകളില്‍ നിറയുന്നത് മനസിലേക്ക് ആഴ്ന്നിറങ്ങിയ ഒരുപിടി കഥാപാത്രങ്ങള്‍ മാത്രമാണ്. മലയാളത്തിന് പുറമേ തമിഴ്, തെലങ്ക്, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിലും മമ്മൂട്ടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.