കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 'സ്വർ​ഗം' ഉടൻ പ്രദർശനത്തിന്; റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 'സ്വർ​ഗം' ഉടൻ പ്രദർശനത്തിന്; റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ

അജു വർ​ഗീസും ജോണി ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്ന സ്വർ​ഗത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. നവംബർ എട്ടിന് സിനിമ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.

‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’ എന്ന സിനിമയുടെ വിജയത്തിന് ശേഷം റെജിസ് ആൻറണി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർ​ഗം. മധ്യ തിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. രസകരവും ഹൃദയസ്പർശിയായതുമായ ഒട്ടേറെ രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന സൂചന നൽകി ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

അജു വർഗീസിനും ജോണി ആന്റണിക്കുമൊപ്പം അനന്യ, മഞ്ജു പിള്ള ജോണി സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.

പ്രവാസികളുടെയ കൂട്ടായ്മയിൽ രൂപം കൊണ്ട സിഎൻ ഗ്ലോബൽ മുവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് & ടീം ആണ് ചിത്രം നിർമ്മിക്കുന്നത്. ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ​ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിന്റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സം​ഗീതം. പ്രശസ്ത ​ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ​ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റർ ഡോൺമാക്സ്, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്. വള്ളുവനാടൻ ഫിലീംസാണ് വിതരണം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.