ജിഎം ചാക്കോ ഗണപതിപ്ലാക്കൽ നിര്യാതനായി

ജിഎം ചാക്കോ ഗണപതിപ്ലാക്കൽ നിര്യാതനായി

റാന്നി: റാന്നി പെരുനാട് ചേന്നമ്പാ സ്വദേശി ജിഎം ചാക്കോ ഗണപതിപ്ലാക്കൽ (90) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച 2.30 ന് റാന്നി പെരുനാട്ടിലെ ഭവനത്തിൽ നിന്ന് ആരംഭിക്കും. തുടർന്ന് പെരുനാട് ചേന്നമ്പാറ സെന്റ് ജൂഡ് പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം സെൻ്റ് മേരീസ് ചർച്ച് ബഥനി ഹിൽസിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും.

മക്കൾ: മോളി സെബാസ്റ്റ്യൻ, ജി.സി മാത്യു, ജി.സി തോമസ്, ഡെയ്സമ്മ രാജീവ് (ദുബായ്), സോജി രാജേഷ്, ബിനോയ് ജേക്കബ്. മരുമക്കൾ: സെബാസ്റ്റ്യൻ (ലേറ്റ്), ജെസി, ബീന, രാജീവ് (ദുബായ്), രാജേഷ് (ലേറ്റ്), കവിത. കൊച്ചുമക്കൾ: ബിബിൻ (ജർമനി), സ്റ്റെഫി (ദുബായ്), ഫ. ജേക്കബ് (സ്പെയ്ൻ), ജോർജ്(യു.കെ), ജീതു (യുകെ), ജിതിൻ (ദുബായ്), ഹൃദ്യ (കാന‍‍ഡ), രാഹുൽ, ടിയ, മരിയ (ദുബായ്), റോസ് (ദുബായ്), ആർലിൻ, ചാക്കോച്ചി, മാത്തച്ചൻ

കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിൻ്റെ മണ്ഡലം പ്രസിഡൻ്റ് ആയി ചാക്കോ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. റാന്നി പെരുനാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് മെമ്പർ ആയി പ്രവർത്തിച്ചിട്ടുള്ള ചാക്കോ ജാതി മത രാഷ്ട്രീയ ഭേദമന്യെ നാട്ടുകാർക്ക് പ്രിയങ്കരൻ ആയിരുന്നു.

ഗണപതിപ്ലാക്കൽ കുടുംബയോഗത്തിൻ്റെ ജനറൽ സെക്രട്ടറി, പത്തനംതിട്ട ലയൺസ് ക്ലബ് സെക്രട്ടറി, റാന്നി പെരുനാട് ചേന്നമ്പാറ സെന്റ് ജൂഡ് ചർച്ച് നിർമ്മാണ കമ്മിറ്റിയുടെ കൺവീനർ, ബഥനിമല സെന്റ് മേരീസ് ഇടവകപള്ളിയുടെ കൈക്കാരൻ, ഇടവക പള്ളിയിലെ ആദ്യകാല ഗായക സംഘത്തിൻ്റെ ലീഡർ, ഹാർമോണിസ്റ്റ്, നാടക സംവിധായകൻ, അറിയപ്പെടുന്ന ബിസിനസുകാരൻ... അങ്ങനെ പല മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.