പത്രക്കടലാസ് വിരിച്ച് ഉറക്കം; ചോറും ചപ്പാത്തിയും വെജ് കറിയും കഴിച്ചു: ബോച്ചേയ്ക്ക് ജയിലില്‍ കൂട്ട് ലഹരി,മോഷണ കേസുകളിലെ പ്രതികള്‍

പത്രക്കടലാസ് വിരിച്ച് ഉറക്കം; ചോറും ചപ്പാത്തിയും വെജ് കറിയും കഴിച്ചു: ബോച്ചേയ്ക്ക് ജയിലില്‍ കൂട്ട് ലഹരി,മോഷണ കേസുകളിലെ പ്രതികള്‍

കൊച്ചി: നടിക്കെതിരെ അശ്ലീല അധിക്ഷേപം നടത്തിയ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ കഴിയുന്നത് മോഷണം, ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം. കാക്കനാട്ടെ ജയിലില്‍ പത്ത് പേര്‍ക്ക് കഴിയാവുന്ന സെല്ലില്‍ ആറാമനായിട്ടാണ് ബോബി എത്തിയത്. ഇന്നലെ വൈകുന്നേരം 7.10 ഓടോയൊണ് ബോബിയെ ജയിലില്‍ എത്തിച്ചത്.

തുടര്‍ന്ന് പായയവും പുതപ്പും വാങ്ങി സെല്ലിലേക്ക് നീങ്ങി. ജയിലിലെ അന്തേവാസികള്‍ക്ക് അഞ്ച് മണിക്ക് തന്നെ ഭക്ഷണം നല്‍കും. ബോബി കോടതിയിലും ആശുപത്രിയിലും തുടര്‍ന്നതിനാല്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെ ജയില്‍ ചോറും ചപ്പാത്തിയും വെജിറ്റബിള്‍ കറിയും നല്‍കി.

ബുധനാഴ്ച രാവിലെയാണ് ബോബി വയനാട്ടിലെ തന്റെ റിസോട്ടില്‍ നിന്ന് അറസ്റ്റിലാവുന്നത്. പിന്നാലെ റോഡ് മാര്‍ഗം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ വൈകിട്ടോടെ എത്തുകയായിരുന്നു.

ഒരു രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ കഴിഞ്ഞെങ്കിലും തെറ്റു ചെയ്തിട്ടില്ലെന്ന വാദവും ചിരിയുമായി കോടതിയിലെത്തിയ ബോബി ചെമ്മണൂര്‍ ജാമ്യം നിഷേധിച്ച ഉത്തരവ് കേട്ടതോടെ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു.


ബോബിക്കു വേണ്ടി അഭിഭാഷകര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകന്‍ ഇന്നലെ അറിയിച്ചത്. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതും പരിഗണനയിലുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.