ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സോംപോറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ബാരാമുള്ള ജില്ലയിലെ സലൂറ, സോപോര്‍ മേഖലകളിലാണ് വെടിവയ്പുണ്ടായത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന്‍ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍വച്ചാണ് മരിച്ചത്.
2025 ല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജമ്മു കാശ്മീരിലെ ആദ്യത്തെ ഏറ്റുമുട്ടലാണിത്. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സോപോറിലെ സലൂറ ഏരിയയിലെ ഗുജര്‍പട്ടില്‍ പൊലീസും സിആര്‍പിഎഫും സൈന്യവും സംയുക്തമായി തിരച്ചില്‍ നടത്തിയിരുന്നു. തെരച്ചിലിനിടെ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകര്‍ത്തു. ഇതിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും ശക്തമായി തിരിച്ചടിച്ചു.
സംഭവത്തിന് ശേഷം പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ വീണ്ടും വെടിവയ്പ്പ് ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒളിച്ചിരിക്കുന്ന തീവ്രവാദികളുടെ നീക്കം നിരീക്ഷിക്കാന്‍ സുരക്ഷാ സേന ഡ്രോണുകള്‍ വ്യോമ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഭീകരരെ കണ്ടെത്താന്‍ കൂടുതല്‍ സേനയെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.