തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ കെ.രാധാകൃഷ്ണന്‍ എംപിയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ചോദ്യം ചെയ്യലിന് ് ഹാജരാകാന്‍ ആവശ്യപ്പെട്ട് കെ.രാധാകൃഷ്ണന് ഇ.ഡി സമന്‍സ് അയച്ചു.
ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസില്‍ ഇന്നലെ ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം, പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് അദേഹത്തെ ചോദ്യം ചെയ്യുന്നത്.
കെ.രാധാകൃഷ്ണന്‍ മുന്‍പ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്നു. ആ കാലഘട്ടത്തിലെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനെ ഇ.ഡി മുന്‍പ് ചോദ്യം ചെയ്തിരുന്നു.
കേസില്‍ അന്തിമ കുറ്റപത്രം തയാറാക്കുന്നതിന് മുന്നോടിയായാണ് കെ.രാധാകൃഷ്ണന്റെ മൊഴിയെടുക്കുന്നത്. എന്നാല്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നത് സംബന്ധിച്ച് കെ.രാധാകൃഷ്ണന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.