യുഡിഎഫ് ജിഹാദികളുടെ പിടിയിലെന്ന് പി.സി ജോര്‍ജ്: പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിക്കും; ആര്‍ക്കും പിന്തുണയ്ക്കാം

യുഡിഎഫ് ജിഹാദികളുടെ പിടിയിലെന്ന് പി.സി ജോര്‍ജ്: പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിക്കും; ആര്‍ക്കും പിന്തുണയ്ക്കാം

ഈരാറ്റുപേട്ട: മുന്നണി പ്രവേശനമെന്ന സ്വപ്‌നം പൊലിഞ്ഞതോടെ യുഡിഎഫിനെതിരെ ആഞ്ഞടിച്ച് പി.സി ജോര്‍ജ്. യുഡിഎഫ് ജിഹാദികളുടെ പിടിയിലാണ്. ജിഹാദികള്‍ പിന്തുണ നല്‍കുന്ന യുഡിഎഫുമായി ഒരു ബന്ധവുമില്ല. മുസ്ലീം ലീഗില്‍ ജിഹാദികള്‍ പിടിമുറുക്കിയിരിക്കുകയാണന്നും പി.സി ജോര്‍ജ് പറഞ്ഞു.

യുഡിഎഫ് വഞ്ചകരാണ്. തന്റെ മുന്നണി പ്രവേശനത്തിന് തടയിട്ടത് ഉമ്മന്‍ ചാണ്ടിയാണ്. ഉമ്മന്‍ ചാണ്ടിയുടെ പൊയ്മുഖം പിച്ചി ചീന്തുന്ന ചില വെളിപ്പെടുത്തലുകള്‍ താന്‍ വൈകാതെ നടത്തും. തന്നെ കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനായി നിര്‍ത്താനാണ് യുഡിഎഫ് ആലോചിക്കുന്നത്. അതിന് അവരുടെ ഔദാര്യം തനിക്ക് ആവശ്യമില്ല. ഇക്കുറിയും പൂഞ്ഞാറില്‍ നിന്ന് ജനവിധി തേടും. കേരള ജനപക്ഷം സെക്യുലറിന്റെ പാര്‍ട്ടിയുടെ പേരിലാണ് മത്സരിക്കുന്നതെന്നും ചുവരെഴുത്തുകള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

അടുത്ത മാസം മൂന്നിന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ മറ്റ് സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും പ്രഖ്യാപിക്കും. ആര് പിന്തുണച്ചാലും സ്വീകരിക്കും. അതില്‍ കോണ്‍ഗ്രസെന്നോ സി.പിഎം എന്നോ എന്‍.ഡി.എ എന്നോ വ്യത്യാസമില്ല. ബിജെപി നേതാക്കള്‍ സംസാരിച്ചിരുന്നു. ട്വന്റി 20 നേതൃത്വവുമായും ആശയ വിനിമയം നടത്തി. ട്വന്റി 20 മുന്നണിയുടെ പ്രവര്‍ത്തനം എല്ലാ മണ്ഡലത്തിലും വ്യാപിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹം. രാഷ്ട്രീയത്തില്‍ മുന്‍നിരയില്‍ എത്താന്‍ കഴിയാത്ത വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവര്‍ക്ക് പിന്തുണ നല്‍കും.

എല്‍.ഡി.എഫുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. പിണറായി വിജയനെ വ്യക്തിപരമായി എതിര്‍ക്കുന്നയാളാണ്. താന്‍ വിഎസ് പക്ഷക്കാരനായതിനാല്‍ പിണറായിക്ക് തന്നെ താല്‍പര്യമുണ്ടാവില്ല. പിണറായി വിജയന്റെ കഴിവുകളെ തള്ളിപ്പറയാന്‍ കഴിയില്ല. പൂഞ്ഞാറില്‍ എല്ലാ കക്ഷി നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ആര്‍ക്കും തന്നെ പിന്തുണയ്ക്കാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.