ഇന്ത്യയിലേക്കുള്ള വ്യോമപാത പാകിസ്ഥാൻ അടച്ചു; യുഎഇ - ഇന്ത്യ വിമാനങ്ങൾ വൈകാൻ സാധ്യത

ഇന്ത്യയിലേക്കുള്ള വ്യോമപാത പാകിസ്ഥാൻ അടച്ചു; യുഎഇ - ഇന്ത്യ വിമാനങ്ങൾ വൈകാൻ സാധ്യത

ദുബായ് : ഇന്ത്യയിലേക്കുള്ള വ്യോമപാത പാകിസ്ഥാൻ അടച്ചതിനാൽ യുഎഇ - ഇന്ത്യ വിമാനങ്ങൾ വൈകാൻ സാധ്യതയെന്ന് റിപ്പോർട്ട്. എല്ലാ വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി അടച്ചിടുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. യുഎഇക്കും ഇന്ത്യക്കും ഇടയിൽ വിമാന സർവീസുകൾ വഴിതിരിച്ചു വിടേണ്ടിവരുകയും ദീർഘ ദൂര സർവീസുകളെ ആശ്രയികേണ്ടി വരുകയും ചെയ്യും.

വടക്കേ അമേരിക്ക, യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കും തിരിച്ചും ഇന്ത്യൻ വിമാനങ്ങൾ ബദൽ മാർഗം തേടും. ചില വിമാനങ്ങൾ ഒരു ദീർഘിപ്പിച്ച റൂട്ട് സ്വീകരിക്കുമെന്ന് എയർ ഇന്ത്യ ചൂണ്ടിക്കാട്ടി.

ഈ ആഴ്‌ച ആദ്യം ജമ്മു കശ്മീരിലെ പഹൽഗാമിൽ മാരകമായ ഭീകരാക്രമണത്തിൽ 26 ഇന്ത്യൻ വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്‌ലാമാബാദിനും ന്യൂഡൽഹിക്കും ഇടയിലുള്ള സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് വ്യോമാതിർത്തി നിരോധനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.