ദുബായ് ഹെല്‍ത്തിൽ15 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ച നഴ്സുമാർക്ക് ഗോള്‍ഡന്‍ വിസ

ദുബായ് ഹെല്‍ത്തിൽ15 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ച നഴ്സുമാർക്ക് ഗോള്‍ഡന്‍ വിസ

ദുബായ് : ദുബായ് ഹെൽത്തിൽ 15 വർഷത്തിലധികം സേവനമനുഷ്ഠിച്ച നഴ്‌സുമാർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയത്.

നഴ്സുമാര്‍ സമൂഹത്തിന് നല്‍കുന്ന വലിയ സംഭാവനകളും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ വഹിച്ച നിര്‍ണായക പങ്കും കണക്കിലെടുത്താണ് തീരുമാനം. ആരോഗ്യപരിരക്ഷാ സംവിധാനത്തില്‍ നഴ്സുമാരുടെ സ്ഥാനം മുന്‍ നിരയിലാണെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

രോഗി പരിചരണത്തിനായുള്ള നഴ്‌സുമാരുടെ ദൈനംദിന സമര്‍പ്പണത്തെയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയെയും ദുബായ് കിരീടാവകാശി പ്രശംസിച്ചു. ദുബായ് അവരുടെ മികവിനെ വിലമതിക്കുകയും സമര്‍പ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നുവെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.