യുഎസ് കാനഡ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ അറബ് യുവത ജീവിക്കാനാഗ്രഹിക്കുന്നത് യുഎഇയില്‍. അസ്മാ ബി സി ഡബ്ള്യൂ നടത്തിയ അറബ് യൂത്ത് സർവേയിലാണ് ഇക്കാര്യമുളളത്. ജീവിക്കാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന രാജ്യമേതെന്നുളള ചോദ്യത്തിന് 46 ശതമാനം പേരും യുഎഇ എന്ന് ഉത്തരം നല്കി. യുഎസ് ആണ് രണ്ടാം സ്ഥാനത്ത്. 33 ശതമാനം. കാനഡയില്‍ ജീവിക്കാന്‍ 27 ശതമാനം പേരാണ് താല്‍പര്യപ്പെടുന്നത്. ജർമ്മനിയിലാകട്ടെ 22 ശതമാനവും.
യുഎഇ എല്ലാവർക്കുമുളള രാജ്യമാണെന്ന് ട്വീറ്റില്‍ ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. മൊത്തം അറബ് രാജ്യങ്ങളിലെ പകുതിയോളം വരുന്ന ജനത; സ്വന്തം രാജ്യത്തെക്കാൾ മറ്റ് രാജ്യങ്ങളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നുളളത് വേദനയുണ്ടാക്കുന്നു. അഴിമതിയില്ലാത്ത ഭരണം ജനങ്ങള്‍ക്ക് നല്‍കാനാണ് ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്. അഴിമതിക്കാർ ദൈവത്തിന് മുന്നില്‍ ഉത്തരം നൽകേണ്ടി വരുമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
തുടർച്ചയായ 9 ആം വർഷമാണ് യുഎഇ ഈ നേട്ടം സ്വന്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.