ദുബായിലേക്ക് യാത്ര ചെയ്യുന്ന മറ്റ് എമിറാത്തുകളിലുള്ളവർക്ക് ഐ സി ഐ അനുമതി അനിവാര്യം

ദുബായിലേക്ക് യാത്ര ചെയ്യുന്ന മറ്റ് എമിറാത്തുകളിലുള്ളവർക്ക് ഐ സി ഐ അനുമതി അനിവാര്യം

ദുബായ് ഒഴികെയുളള എമിറേറ്റിലെ വിസയുളളവർ ദുബായ് വിമാനത്താവളം വഴിയാണ് യുഎഇയിലേക്ക് എത്തുന്നതെങ്കില്‍ ഐസിഎ അനുമതി വേണമെന്ന് അധികൃതർ.  ദുബായ് വിസയുളളവരാണെങ്കില്‍ ജിഡിആർഎഫ്എ അനുമതി വേണമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അനുമതിയില്ലാതെ  എത്തുന്നത് നടപടിക്രമങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം നല്കിയിട്ടുളളത്. യുഎഇയിലേക്ക് പ്രവേശിക്കാന്‍ ദുബായ് ഒഴികെയുളള എമിറേറ്റിലെ വിസക്കാ‍ർക്ക്  ഐസിഎ മുന്‍ കൂർ അനുമതി ആവശ്യമില്ലെങ്കിലും, വെബ് സൈറ്റില്‍ വിവരങ്ങള്‍ നല്കണമെന്ന് അധികൃത‍ർ അറിയിച്ചിരുന്നു. ദുബായ് വിമാനത്താവളം വഴിയാണ് വരുന്നതെങ്കില്‍ വിവരങ്ങള്‍ നല്കി അനുമതി വാങ്ങിയതിന് ശേഷമാകണം യാത്രയെന്നാണ് ഇപ്പോള്‍ അധികൃതർ വ്യക്തമാക്കിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.