ടെഹ്‌റാന്‍: ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണം തുടരുന്ന ഇറാനില്‍ ഇസ്രയേല്‍ വ്യോമസേന നടത്തിയ ശക്തമായ ആക്രമണത്തില്‍ നിന്ന് കൊല്ലപ്പെട്ട ആയത്തുള്ള അലി ഖൊമേനിയുടെ മകനും പുതിയ പരമോന്നത നേതാവുമായ മൊജ്താബ ഹുസൈനി ഖൊമേനി കഷ്ടിച്ച് രക്ഷപെട്ടതായി റിപ്പോര്‍ട്ട്.
ഖൊമേനിയുടെ പിന്‍ഗാമിയായി കഴിഞ്ഞ ദിവസമാണ് അമ്പത്താറുകാരനായ മൊജ്താബ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആരായിരുന്നാലും എവിടെ പോയി ഒളിച്ചാലും തങ്ങള്‍ ഉന്‍മൂലനം ചെയ്യുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം കഴിഞ്ഞ അഞ്ച് ദിവസത്തെ ആക്രമണത്തിനിടെ ഇറാനില്‍ 1,097 പേര്‍ കൊല്ലപ്പെട്ടതായി വിവിധ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. ടെഹ്റാനിലെ സുരക്ഷാ ആസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന കെട്ടിടങ്ങള്‍ തകര്‍ന്ന് തരിപ്പണമായി.
അതിനിടെ ലെബനനിലും ഇസ്രയേല്‍ അതിക്തമായ ആക്രമണങ്ങളാണ് അഴിച്ചു വിടുന്നത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ നീക്കം. ലെബനനിലെ മരണം അമ്പത് കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുദ്ധം കനത്ത സാഹചര്യത്തില്‍ കഴിഞ്ഞ ശനിയാഴ്ച കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖൊമേനിയുടെ വിലാപ യാത്രയും അനുസ്മരണ ചടങ്ങുകളും താല്‍ക്കാലികമായി മാറ്റി വെച്ചു.
സംഘര്‍ഷം നിയന്ത്രണാതീതമായതോടെ അമേരിക്ക പശ്ചിമേഷ്യയിലെ തങ്ങളുടെ മൂന്ന് എംബസികള്‍ അടച്ചു പൂട്ടുകയും മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് വൈറ്റ് ഹൗസ് കര്‍ശന നിര്‍ദേശം നല്‍കി. കുടുങ്ങി കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കാനായി അയല്‍ രാജ്യങ്ങളുമായി ചേര്‍ന്ന് സുരക്ഷിതമായ ആകാശ പാതകള്‍ ഒരുക്കിയതായി യുഎഇ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.