തുടര്‍ച്ചയായ തോല്‍വി: കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് കറ്റാലയെ പുറത്താക്കാന്‍ നീക്കം

തുടര്‍ച്ചയായ തോല്‍വി: കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് കറ്റാലയെ പുറത്താക്കാന്‍  നീക്കം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2026 സീസണില്‍ തുടരേ പരാജയമേറ്റു വാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഡേവിഡ് കറ്റാല പുറത്തേക്ക്. ആറ് മത്സരത്തില്‍ അഞ്ച് തോല്‍വിയും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ഒരു പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ 13-ാം സ്ഥാനത്താണ്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഹോം മത്സരത്തില്‍ പഞ്ചാബ് എഫ്.സിയുടെ മുന്നില്‍ 3-1 നാണ് ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്. വിദേശ താരങ്ങളായ സാമിര്‍ സെലിക്കോവിച്ച് (7), ബെഡെ ഓസുജി (18), ഡാനിയല്‍ റാമിറസ് (38) എന്നിവര്‍ പഞ്ചാബിനായി ഗോളടിച്ചപ്പോള്‍ വിദേശ താരം ഫാളോ എന്‍ഡേയയുടെ (65) വകയായിരുന്നു ബ്ലാസ്റ്റഴ്സിന്റെ ആശ്വാസ ഗോള്‍.

ഡേവിഡ് കറ്റാലയ്ക്ക് കീഴില്‍ ടൂര്‍ണമെന്റില്‍ ഒരു ജയം പോലും ടീമിന് നേടാനാകാത്ത സാഹചര്യത്തിലാണ് കോച്ചിനെ ഒഴിവാക്കുമെന്ന സൂചന ടീം മാനേജ്‌മെന്റ് നല്‍കുന്നത്. മികായേല്‍ സ്റ്റാറേയ്ക്കു പകരക്കാരനായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സ്പാനിഷ് പരിശീലകനായ കറ്റാല ബ്ലാസ്റ്റേഴ്‌സ് കോച്ചായെത്തിയത്.

സ്പെയിനിനും സൈപ്രസിനുമായി അഞ്ഞൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് കറ്റാല. പിന്നീട് കോച്ചിങ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. യൂറോപ്പിലെ വിവിധ ക്ലബ്ബുകളില്‍ പരിശീലകനായ ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. നിരാശാജനകമായിരുന്ന ബ്ലാസ്റ്റേഴ്സിന്റെ 2024-25 ഐഎസ്എല്‍ സീസണിന് പിന്നാലെയാണ് കറ്റാലയെത്തിയത്. എന്നിട്ടും ടീമിന് പുതിയ ഉണര്‍വ് നേടാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.