അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ബാങ്ക് അധികൃതര്‍ സമ്മതിച്ചില്ല; സഹോദരിയുടെ അസ്ഥികൂടവുമായെത്തി വയോധികന്റെ പ്രതിഷേധം

അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ബാങ്ക് അധികൃതര്‍ സമ്മതിച്ചില്ല; സഹോദരിയുടെ അസ്ഥികൂടവുമായെത്തി വയോധികന്റെ പ്രതിഷേധം

ഭുവനേശ്വര്‍: അക്കൗണ്ടിലുള്ള തുക പിന്‍വലിക്കാന്‍ സമ്മതിക്കാതിരുന്ന ബാങ്കിലേക്ക് മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി വയോധികന്‍ എത്തി. ഒഡിഷ കിയോഞ്ജറിലെ മാലിപാസി പ്രദേശത്താണ് ഈ അസാധാരണ സംഭവം.

ജിതു മുണ്ട (55) എന്നയാളാണ് തന്റെ സഹോദരിയുടെ അസ്ഥികൂടം തോളില്‍ ചുമന്ന് ഒഡീഷ ഗ്രാമീണ്‍ ബാങ്കില്‍ കൊണ്ടുവന്നത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്ലാസ്റ്റിക് ചാക്കിലാക്കിയാണ് അസ്ഥികൂടവുമായി വയോധികന്‍ മൂന്ന് കിലോ മീറ്ററോളം നടന്നത്.

ഇക്കഴിഞ്ഞ ജനുവരി 26 നാണ് ജിതു മുണ്ടയുടെ സഹോദരി കലാര മുണ്ട (62) മരിച്ചത്. പിന്നീട് സഹോദരിയുടെ അക്കൗണ്ടിലുള്ള 20,000 രൂപ പിന്‍വലിക്കാന്‍ ജിതു മുണ്ട എത്തിയപ്പോള്‍ സഹോദരി മരിച്ചതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടു.

പിന്നാലെയാണ് അസ്ഥികൂടവുമായി ഇയാള്‍ ബാങ്കിലെത്തിയത്. ബാങ്ക് അധികൃതര്‍ ഉടനെതന്നെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി ജിതു മുണ്ടയെ സമാധാനിപ്പിക്കുകയും രേഖകള്‍ ശരിയാക്കാന്‍ തഹസില്‍ദാര്‍ ഓഫീസിലേക്ക് പോകാന്‍ പറയുകയും ചെയ്തു. പിന്നാലെ അസ്ഥികൂടം സംസ്‌കരിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.