കെ.സി.വൈ.എം 'ജീവനം 2026': ശ്രദ്ധേയമായി രക്തദാന-കേശദാന ക്യാമ്പ്

കെ.സി.വൈ.എം 'ജീവനം 2026': ശ്രദ്ധേയമായി രക്തദാന-കേശദാന ക്യാമ്പ്

കല്‍പ്പറ്റ: 'വിശ്വാസ യുവത്വം സമുദായ-സാമൂഹിക പരിവര്‍ത്തനത്തിന്' എന്ന ആപ്തവാക്യം ഉയര്‍ത്തി കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ജീവനം 2026' രക്തദാന-കേശദാന ക്യാമ്പ് ശ്രദ്ധേയമായി.

കല്‍പ്പറ്റ മേഖലയുടെയും യൂണിറ്റിന്റെയും ആതിഥേയത്വത്തില്‍ കല്‍പ്പറ്റ ഡീ പോള്‍ പബ്ലിക് സ്‌കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രൂപതാ പ്രസിഡന്റ് നിഖില്‍ ചൂടിയാങ്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കല്‍പ്പറ്റ ഫൊറോന വികാരി ഫാ. ജോണി പെരുമാട്ടിക്കുന്നേല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

യുവത്വം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദേഹം സംസാരിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറയില്‍, രൂപതാ സെക്രട്ടറി ദിവ്യ പീറ്റര്‍ പാട്ടശേരി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

കല്‍പ്പറ്റ എം.എസ് പത്മയ്യ ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലിലെ ഡോ. ശുഭയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമാണ് ക്യാമ്പ് നിയന്ത്രിച്ചത്. രൂപതാ പ്രസിഡന്റ് നിഖില്‍ ചൂടിയാങ്കല്‍, രൂപതാ സെക്രട്ടറി ദിവ്യ പീറ്റര്‍ പാട്ടശേരി എന്നിവര്‍ രക്തം നല്‍കി ക്യാമ്പിന് മാതൃകയായി. വൈദികര്‍, സന്യസ്തര്‍, യുവജനങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങി അമ്പതിലധികം പേര്‍ രക്ത ദാനത്തിലും കേശദാനത്തിലും പങ്കാളികളായി.

പ്രസിഡന്റ് നിഖില്‍ ചൂടിയാങ്കല്‍, വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറയില്‍, സെക്രട്ടറി ദിവ്യ പീറ്റര്‍ പാട്ടശേരി, രൂപതാ ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ ടോം SABS, രൂപതാ സിന്‍ഡിക്കേറ്റ് അംഗം അഭിനന്ദ് കൊച്ചുമലയില്‍, മേഖല ഡയറക്ടര്‍ ഫാ. വിനോയ് കളപ്പുരക്കല്‍, മേഖല ആനിമേറ്റര്‍ സിസ്റ്റര്‍ ഡെയ്‌സി എസ്.എച്ച്, കല്‍പ്പറ്റ മേഖല പ്രസിഡന്റ് ആല്‍ബിന്‍ ഈരവേലില്‍, വിവിധ മേഖല-യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.