വാഷിങ്ടണ്‍: ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ 45 ദിവസത്തേക്ക് കൂടി നീട്ടാന്‍ ധാരണയായി. വാഷിങ്ടണില്‍ നടന്ന രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ഞായറാഴ്ച വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാനിരിക്കെയാണ് സുപ്രധാന തീരുമാനം. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രില്‍ 16 ന് നിലവില്‍ വന്ന താല്‍കാലിക വെടിനിര്‍ത്തല്‍ കരാറാണ് സമാധാന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനായി 45 ദിവസത്തേക്ക് കൂടി നീട്ടിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ ജൂണ്‍ രണ്ട്, മൂന്ന് തിയതികളില്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പുനരാരംഭിക്കും. ആദ്യമായി ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ പങ്കെടുക്കുന്ന സുരക്ഷാ ചര്‍ച്ചകള്‍ മെയ് 29 ന് പെന്റഗണില്‍ ആരംഭിക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ശാശ്വത സമാധാനം, പരസ്പര പരമാധികാരവും അതിര്‍ത്തികളും അംഗീകരിക്കല്‍, ഇരുരാജ്യങ്ങളുടെയും പങ്കിട്ട അതിര്‍ത്തികളില്‍ യഥാര്‍ത്ഥ സുരക്ഷ ഉറപ്പാക്കല്‍ എന്നിവയാണ് ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ടോമി പിഗോട്ട് വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ദക്ഷിണ ലബനനില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ ഇപ്പോഴും ഒറ്റപ്പെട്ട ഏറ്റുമുട്ടലുകളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഇരുപക്ഷത്തിന്റെയും തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.