പശ്ചിമേഷ്യന്‍ പ്രതിസന്ധി: ശക്തമായി തിരിച്ചുവരുമെന്ന് എമിറേറ്റ്‌സ്; യൂറോപ്യന്‍ കമ്പനികള്‍ക്ക് ടിം ക്ലാര്‍ക്കിന്റെ മുന്നറിയിപ്പ്

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ശക്തമായി തിരിച്ചുവരുമെന്ന് എമിറേറ്റ്‌സ്; യൂറോപ്യന്‍ കമ്പനികള്‍ക്ക് ടിം ക്ലാര്‍ക്കിന്റെ മുന്നറിയിപ്പ്

ദുബായ്: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം വിമാന സര്‍വീസുകള്‍ക്കുണ്ടായ തടസങ്ങളില്‍ നിന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ ശക്തമായും വേഗത്തിലും തിരിച്ചുവരുമെന്ന് പ്രസിഡന്റ് ടിം ക്ലാര്‍ക്ക് വ്യക്തമാക്കി. നിലവിലെ സാഹചര്യം മുതലെടുത്ത് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന യൂറോപ്യന്‍ വിമാനക്കമ്പനികള്‍ ജാഗ്രത പാലിക്കണമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.

വ്യോമയാന മേഖലയിലെ പ്രതിസന്ധികള്‍ താല്‍കാലികം മാത്രമാണെന്നും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനോ പിന്മാറാനോ എമിറേറ്റ്‌സിന് യാതൊരു ഉദ്ദേശവുമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. മിഡില്‍ ഈസ്റ്റിലെ എയര്‍ലൈനുകള്‍ വളരെ വേഗത്തില്‍ തന്നെ പ്രതിസന്ധികളെ മറികടക്കുമെന്നും വ്യോമയാന മേഖലയിലെ സ്ഥിതിഗതികള്‍ പെട്ടെന്ന് തന്നെ പൂര്‍ണമായും സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്നും ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനും (IATA) വ്യക്തമാക്കി.

മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ എമിറേറ്റ്‌സിന്റെ വളര്‍ച്ചയെ ബാധിക്കില്ല. തടസങ്ങളെ വേഗത്തില്‍ മറികടന്ന് കൂടുതല്‍ കരുത്തോടെ വിപണിയില്‍ സജീവമാകാന്‍ കമ്പനിക്ക് സാധിക്കുമെന്നു ടിം ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.