സൗദി അറേബ്യയെ ഉള്‍പ്പെടുത്തി അബുദാബി ഗ്രീന്‍ ലിസ്റ്റ് പുതുക്കി

സൗദി അറേബ്യയെ ഉള്‍പ്പെടുത്തി അബുദാബി ഗ്രീന്‍ ലിസ്റ്റ് പുതുക്കി

അബുദാബി: കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക- ഗ്രീന്‍ ലിസ്റ്റ് പുതുക്കി അബുദാബി. സൗദി അറേബ്യ, മൊറോക്കോ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചു. ഈ രാജ്യങ്ങളില്‍ നിന്നും അബുദാബിയിലേക്ക് എത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തില്‍ കോവിഡ് പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസല്‍റ്റ് ആണെങ്കില്‍ നിർബന്ധിത ക്വാറന്റീനില്ല.

ഇന്ത്യ ഇത്തവണം ലിസ്റ്റിലിടം പിടിച്ചില്ല. നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഓസ്ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ,ചൈന, ഗ്രീന്‍ലാന്റ്, ഹോംങ്കോംഗ്,ഐസ് ലാന്റ്, കസാഖിസ്ഥാന്‍, മൗറീഷ്യസ്,ന്യൂസിലന്റ്, സിംഗപ്പൂർ എന്നിവയാണ്. ഈ രാജ്യങ്ങളില്‍ നിന്നുളള യാത്രാക്കാർക്കാർക്ക് മാത്രമാണ് ക്വാറന്റീനില്‍ ഇളവുളളത്. ലിസ്റ്റിലുളള രാജ്യങ്ങളിലെ പൗരന്മാർ മറ്റേതെങ്കിലും രാജ്യത്ത് നിന്നാണ് യുഎഇയിലെത്തുന്നതെങ്കില്‍ ഇളവ് ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.