അറബ് രാജ്യങ്ങളില്‍ ഒന്നാമതായി യുഎഇ പാസ്പോർട്ട്

അറബ് രാജ്യങ്ങളില്‍ ഒന്നാമതായി യുഎഇ പാസ്പോർട്ട്

ദുബായ്: അറബ് ലോകത്തെ ഏറ്റവും മികച്ച പാസ്പോർട്ടായി യുഎഇ പാസ്പോർട്ട്. കുവൈറ്റ് പാസ്പോർട്ട് രണ്ടാം സ്ഥാനവും ഖത്തർ മൂന്നാം സ്ഥാനവും നേടി. ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ നോമാഡ് ക്യാപിറ്റലിസ്റ്റ് 2021 ല്‍ മികച്ച പാസ്പോർട്ടുകളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇതിലാണ് അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം യുഎഇ പാസ്പോർട്ട് സ്വന്തമാക്കിയത്.

199 അന്താരാഷ്ട്ര പാസ്പോർട്ടുകളില്‍ ലക്സംബർഗ് ഒന്നാം സ്ഥാനത്തും സ്വീഡന്‍ അയർലന്റ് സ്വിറ്റ്സർലന്റ് ബെല്‍ജിയം എന്നിവയും തുടർന്നുളള സ്ഥാനങ്ങള്‍ സ്വന്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ യുഎഇ മുപ്പത്തിയെട്ടാം സ്ഥാനത്താണ്. കുവൈറ്റ് 97 -മത് സ്ഥാനത്തും ഖത്തർ 98 -മത് സ്ഥാനത്തുമാണ്. അറബ് ലോകത്ത് നാലാം സ്ഥാനത്താണ് ഒമാന്‍. ബഹ്റിന്‍ അഞ്ചാം സ്ഥാനത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.