ലിയോ മാർപാപ്പയുടെ ചാക്രിക ലേഖനം ഇനി മലയാളത്തിലും; 'മാനവമഹത്വം' പുറത്തിറങ്ങി

ലിയോ മാർപാപ്പയുടെ ചാക്രിക ലേഖനം ഇനി മലയാളത്തിലും; 'മാനവമഹത്വം' പുറത്തിറങ്ങി

തിരുവനന്തപുരം: ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ 'മാഗ്നിഫിക്ക ഹുമാനിത്താസി'ന്റെ മലയാള പരിഭാഷ 'മാനവമഹത്വം' പ്രകാശനം ചെയ്തു. തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന് ആദ്യപ്രതി നൽകി പ്രകാശന കർമം നിർവഹിച്ചു.

ചടങ്ങിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

പരിഭാഷകനും കാർമൽ പബ്ലിഷിംഗ് ഹൗസ് ഡയറക്ടറുമായ ഫാ. ജെയിംസ് ആലക്കുഴിയിൽ ഒസിഡി, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജോൺ തെക്കേക്കര, പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ, ഫാ. തോമസ് കുരിശിങ്കൽ ഒസിഡി, സിസ്റ്റർ ഫ്ലവർലെറ്റ് സിഎംസി തുടങ്ങിയവർ സന്നിഹിതരായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.